
വർദ്ധിച്ചുവരുന്ന വൈദ്യുതി ബില്ലിൽ നിന്ന് ആശ്വാസം നേടാനും സ്വന്തമായി വൈദ്യുതി ഉൽപ്പാദിപ്പിക്കാനും കെ.എസ്.ഇ.ബി (KSEB) ഇ-കിരൺ (eKiran) പോർട്ടൽ വഴി വളരെ എളുപ്പത്തിൽ സോളാർ സബ്സിഡിക്ക് അപേക്ഷിക്കാം.
പിഎം സൂര്യ ഘർ മുഫ്ത് ബിജ്ലി യോജന പ്രകാരം 3 വിഭാഗങ്ങളിലായാണ് ഉപഭോക്താക്കൾക്ക് സബ്സിഡി ലഭിക്കുക. ഒരു കിലോവാട്ട് സോളർ സിസ്റ്റം വയ്ക്കുന്നവർക്ക് 30,000 രൂപവരെയും, 2 കിലോവാട്ടിന് 60,000 രൂപവരെയും സബ്സിഡി ലഭിക്കും. 3 കിലോവാട്ടിന് പരമാവധി 78,000 രൂപയാണ് ലഭിക്കുക.
സബ്സിഡി എങ്ങനെ നേടാം? #
- യോജ്യത പരിശോധിക്കുക: KSEB ഗാർഹിക ഉപഭോക്താവായിരിക്കണം. ഫോൺ നമ്പറും ഇമെയിലും കൺസ്യൂമർ നമ്പറുമായി ലിങ്ക് ചെയ്തിട്ടുണ്ടെന്നും വീടിന് നല്ല സൂര്യപ്രകാശം ലഭിക്കുന്ന മേൽക്കൂരയുണ്ടെന്നും ഉറപ്പാക്കുക.
- പ്ലാന്റ് ശേഷി കണ്ടെത്തുക: KSEB eKiran പോർട്ടലിലെ കാൽക്കുലേറ്ററിൽ 13 അക്ക കൺസ്യൂമർ നമ്പറും സ്ഥലത്തിന്റെ അളവും നൽകി ആവശ്യമായ സോളാർ ശേഷി കണക്കാക്കാം
- രജിസ്ട്രേഷൻ: പോർട്ടലിൽ കൺസ്യൂമർ നമ്പറും ഫോൺ നമ്പറും നൽകി പുതിയ അക്കൗണ്ട് ആരംഭിക്കുക.
- അപേക്ഷ സമർപ്പിക്കൽ: “Apply with Subsidy” തിരഞ്ഞെടുത്ത് വ്യക്തിഗത വിവരങ്ങളും മേൽക്കൂരയുടെ നാല് ദിശകളിൽ നിന്നുള്ള ചിത്രങ്ങളും നൽകി അപേക്ഷിക്കുക.
- ഫീസിബിലിറ്റി അനുമതി: അപേക്ഷ പരിശോധിച്ച ശേഷം KSEB Technical Feasibility പെർമിഷൻ നൽകും.
- സോളാർ വെണ്ടറെ തിരഞ്ഞെടുക്കുക: അംഗീകൃത KSEB/MNRE വെണ്ടർമാരുടെ ലിസ്റ്റിൽ നിന്ന് അനുയോജ്യമായ കമ്പനിയെ തിരഞ്ഞെടുക്കുക.
- സ്ഥലപരിശോധനയും ഇൻസ്റ്റലേഷനും: വെണ്ടർ സ്ഥലത്തെത്തി പാനലുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും കൃത്യമായി ഇൻസ്റ്റാൾ ചെയ്യും.
- റിപ്പോർട്ട് സമർപ്പിക്കൽ: ഇൻസ്റ്റലേഷന് ശേഷം ലഭിക്കുന്ന പ്രൊജക്റ്റ് കംപ്ലീഷൻ റിപ്പോർട്ട് (PCR) പോർട്ടലിൽ അപ്ലോഡ് ചെയ്യുക.
- KSEB പരിശോധനയും നെറ്റ് മീറ്ററും: KSEB ഉദ്യോഗസ്ഥർ പ്ലാന്റ് പരിശോധിച്ച് നെറ്റ് മീറ്റർ സ്ഥാപിക്കുകയും കരാറിൽ ഒപ്പുവെക്കുകയും ചെയ്യും.
- സബ്സിഡി അക്കൗണ്ടിലേക്ക്: പരിശോധനകൾ പൂർത്തിയായി പ്ലാന്റ് പ്രവർത്തിച്ചു തുടങ്ങുന്നതോടെ അർഹമായ സബ്സിഡി തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തും.
KSEB യുടെ അംഗീകൃത സോളാർ വെണ്ടർ ആയ SunXpert നിങ്ങളുടെ ആവശ്യം അറിഞ്ഞു സബ്സിഡിയോടുകൂടിയ കുറഞ്ഞ നിരക്കിൽ, ഗുണനിലവാരമുള്ള സോളാർ പാനലുകൾ ഇൻസ്റ്റാൾ ചെയ്തു നൽകുന്നു. ഇത് സംബന്ധിച്ച ഏതു കാര്യവും, ഇൻസ്റ്റലേഷൻ മുതൽ സബ്സിഡി വരെയുള്ള എല്ലാ കാര്യങ്ങളും സാധിച്ചു തരുന്നു. സോളാർ വീടിന്റെ മേൽക്കൂര സൗരോർജ്ജ നിലയമാക്കി മാറ്റി മാസംതോറുമുള്ള കറന്റ് ബില്ലിൽ നിന്ന് പൂർണ്ണ സ്വാതന്ത്ര്യം നേടൂ!